ആസൂത്രണം എന്ന സൂത്രം
"പ്ലാൻ അങ്ങു മനസ്സിലിരിക്കട്ടെ ". സ്‌കൂളിലും കളിസ്ഥലത്തും കൂട്ടുകാരോടും വീട്ടിൽ സഹോദരങ്ങളോടും നിങ്ങളൊക്കെ സാധാരണ ഇങ്ങനെ പ്രയോഗിക്കാറില്ലേ?. ഇത് പ്ലാൻ എന്നതിന്റെ അർഥം ശരിയ്ക്കും അറിഞ്ഞിട്ടാവണം എന്നില്ല. "നിന്റെ സൂത്രപ്പണി എന്റെയടുത്തുവേണ്ട" എന്നു മാത്രമായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്.
പ്രീഡിഗ്രിയോ പന്ത്രണ്ടാം ക്ലാസ്സോ ജയിച്ച ചേട്ടനോടോ ചേച്ചിയോടോ ബന്ധുക്കളും അയൽക്കാരും ചോദിക്കാറുണ്ട് "ഇനിയെന്താ നിന്റെ പ്ലാൻ"? ഇവിടെ അർത്ഥം അല്പം മാറിയിരിക്കുന്നു.
പുതിയതായി വാങ്ങിയ സ്ഥലത്ത് വീടു പണിയിക്കാൻ തയ്യാറെടുക്കുന്ന അച്ഛൻ എൻജിനീയറെകൊണ്ട് ഒരു 'പ്ലാൻ' വരപ്പിച്ചു തയ്യാറാക്കുന്നതും കണ്ടിരിക്കുമല്ലോ?
ഏതായാലും ഒരു കാര്യം വ്യക്‌തം. ചെയ്യാനുദ്ദേശിക്കുന്ന കാര്യം അതിനുള്ള മാർഗം ഇവയെകുറിച്ചുള്ള രൂപ കല്പനയാണ് പ്ലാൻ. ആദ്യത്തെ രണ്ടു പ്ലാനുകളും മനസ്സിലുള്ള പരിപാടി അല്ലെങ്കിൽ പദ്ധതി ആണെങ്കിൽ മൂന്നാമത്തേത് ചിത്രമായി മാറിക്കഴിഞ്ഞതാണ്.
മേടമാസത്തിൽ വിഷു വരുന്നത് കേരളത്തിലെ കുട്ടികൾ വലിയ പ്രതീക്ഷയോടെ നോക്കിയിരിക്കാറുണ്ട്. മുതിർന്നവർ കൈനീട്ടം നൽകും. കുട്ടികൾ അങ്ങനെ കിട്ടുന്ന രൂപയെല്ലാം ചേർത്ത്, കുറേ നാളായി ആഗ്രഹിക്കുന്ന സാധനങ്ങൾ വാങ്ങും. ഒരു ജോടി നല്ല ചെരുപ്പ്, എഴുതുമ്പോൾ ഉടക്കുണ്ടാകാത്ത നല്ല ഒരു പേന , പുതിയ ഇൻസ്ട്രമെന്റ് ബോക്സ്, ഇത്രയും വാങ്ങണം. സ്നേഹിതനുമൊത്ത് സിനിമ കാണണം. അടുത്തയിടെ തുറന്ന ഐസ്ക്രീം പാർലറിൽ നിന്ന് ഐസ്ക്രീം കഴിക്കണം.
അയ്യോ കണക്കുകൂട്ടിവരുമ്പോൾ രൂപ തികയുമെന്നു തോന്നുന്നില്ലല്ലോ. ഇൻസ്ട്രമെന്റ് ബോക്സ് ഉടനെ ഇല്ലെങ്കിലും കുഴപ്പമില്ല.എന്നാലും ഒരു ഇരുപതു രൂപകൂടെ വേണം അച്ഛനോടു ചോദിക്കണോ അതോ തൽകാലം കൂട്ടുകാരന്റെ കയ്യിൽ നിന്നു വാങ്ങണോ? അതു തിരിച്ചു കൊടുക്കാൻ അടുത്ത വിഷുവിനു കൂടുതൽ കിട്ടുമോ?
എസ് ശിവശങ്കരപ്പിള്ള

No comments:
Post a Comment